മട്ടന്നൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് തുടർച്ചയായി മൂന്നാം ദിവസവും സ്വർണം പിടികൂടി. ഇന്ന് പുലർച്ചെ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. കാസർഗോഡ് സ്വദേശി മനാസിൽ നിന്നും 36.23 ലക്ഷം രൂപയുടെ 740 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.
സ്വർണ മിശ്രിതം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു. ഇയാളെ അറസ്‌റ്റ് ചെയ്‌ത് ജ്യാമത്തിൽ വിട്ടു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കസ്‌റ്റംസ് അസി. കമ്മീഷണർ ഇ വികാസ്, സൂപ്രണ്ടുമാരായ വിപി ബേബി, എൻസി പ്രശാന്ത്, ജ്യോതിലക്ഷ്‌മി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
ഇന്നലെ അബുദാബിയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 51 ലക്ഷം രൂപയുടെ സ്വർണവും വ്യാഴാഴ്‌ച ഷാർജയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി 75 ലക്ഷം രൂപയുടെ സ്വർണവും പിടികൂടിയിരുന്നു.
Most Read: ചികിൽസക്കായുള്ള കാത്തിരിപ്പ് നീളില്ല; ഇ സഞ്‌ജീവനി വിപുലീകരിക്കാൻ ആരോഗ്യവകുപ്പ്