മലപ്പുറം: കോഡൂരിലെ അടച്ചിട്ട വീട്ടിൽനിന്ന് 17 പവനോളം സ്വർണാഭരണം മോഷണം പോയ സംഭവത്തിൽ ആറു പേർ പിടിയിൽ. കോഡൂർ സ്വദേശികളായ അബ്‌ദുൾ ജലീൽ (28), മുഹമ്മദ് ജസിം (20), ഹാഷിം (25), റസൽ (19), പൊൻമള സ്വദേശി ശിവരാജ് (21), ഒതുക്കുങ്ങൽ സ്വദേശി മുഹമ്മദ് മുർഷിദ് (20) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ 18ന് കോഡൂർ കോത്താൻ വീട്ടിൽ നിസാർ മലപ്പുറം സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.
രണ്ട് സ്വർണ വളകൾ കണ്ടെടുത്തു. ബാക്കി സ്വർണം മലപ്പുറത്തെ വിവിധ സ്വർണക്കടകളിൽ വിറ്റതായി പ്രതികൾ സമ്മതിച്ചു. പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. ഇൻസ്‌പെക്‌ടർ ജോബി തോമസ്, എസ്‌ഐ അമീറലി, പ്രബേഷൻ എസ്‌ഐ മിഥുൻ, എസ്‌ഐ അബ്‌ദുൾ നാസർ, ഗിരീഷ്, എഎസ്‌ഐ അജയൻ, സിപിഒമാരായ ആർ ഷഹേഷ്, കെകെ ജെസീർ, ദിനു എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
Most Read: ആകാശത്ത് സുനാമിയോ? ആദ്യം പേടി, പിന്നെ അമ്പരപ്പ്; വൈറൽ കാഴ്‌ചകൾ ഇതാ




































