കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 865.80 ഗ്രാം സ്വർണം പിടികൂടി. ഇതിന് ഏകദേശം 43 ലക്ഷം രൂപ വിലമതിക്കും. ദുബായിൽ നിന്നും ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ കരിപ്പൂരിലെത്തിയ മലപ്പുറം കാളികാവ് സ്വദേശിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. ക്യാപ്സ്യൂൾ രൂപത്തിലാക്കി സ്വർണമിശ്രിതം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം.
രണ്ട് ദിവസം മുൻപും കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1451 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജിൻസ് പിടികൂടിയിരുന്നു. സ്പൈസ് ജറ്റ് വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ഫൈസലിൽ നിന്ന് 1397 ഗ്രാം സ്വർണവും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയ കോഴിക്കോട് കക്കട്ടിൽ സ്വദേശി ആഷിഫിന്റെ പക്കൽ നിന്ന് 54 ഗ്രാം സ്വർണവുമായിരുന്നു പിടികൂടിയത്.
Malabar News: ഇതരസംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുന്നതിന് നിയന്ത്രണം; വയനാട്ടില്‍ കാപ്പി വിളവെടുപ്പിനും തിരിച്ചടിയായി കോവിഡ്






































