ദുബായ്: ഗോൾഡൻ വിസയുള്ള ആളുകൾക്ക് ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ക്ളാസുകൾ ആവശ്യമില്ലെന്ന് വ്യക്‌തമാക്കി ദുബായ് റോഡ് ട്രാൻസ്‌പോർട് അതോറിറ്റി. സ്വന്തം രാജ്യത്തെ അംഗീകൃത ഡ്രൈവിങ് ലൈസന്‍സ് കൈവശമുള്ളവരാണെങ്കിൽ അത് ഹാജരാക്കിയ ശേഷം നോളജ് ടെസ്‌റ്റും റോഡ് ടെസ്‌റ്റുകളും പാസായാൽ ലൈസൻസ് ലഭിക്കുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്.
മലയാളികൾ അടക്കം നിരവധി ആളുകൾക്ക് ഇതിനോടകം തന്നെ യുഎഇയിൽ ഗോൾഡൻ വിസ ലഭ്യമായിട്ടുണ്ട്. അതിനാൽ തന്നെ ഇത്തരക്കാർക്ക് ദുബായിലെ ലൈസൻസ് സ്വന്തമാക്കാൻ ഇത് ഏറെ സഹായിക്കും. ഗോള്‍ഡന്‍ വിസയുള്ളവര്‍ തങ്ങളുടെ എമിറേറ്റ്സ് ഐഡിയും നേരത്തെയുള്ള സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സിന്റെ കോപ്പിയുമാണ് നല്‍കേണ്ടത്. തുടര്‍ന്ന് നോളജ് ടെസ്‌റ്റും റോഡ് ടെസ്‌റ്റുകളും പൂര്‍ത്തിയാക്കി ലൈസന്‍സ് സ്വന്തമാക്കാം.
2019 മുതലാണ് യുഎഇ ദീർഘകാല താമസാനുമതിയായ ഗോൾഡൻ വിസ നൽകി തുടങ്ങിയത്. 10 വര്‍ഷത്തേക്ക് അനുവദിക്കുന്ന ഗോള്‍ഡന്‍ വിസകള്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വമേധയാ പുതുക്കി നല്‍കും. 2021 നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ദുബായിൽ മാത്രം 44,000ല്‍ അധികം പ്രവാസികള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കിയിട്ടുണ്ട്.
Read also: വരുമാനം വെളിപ്പെടുത്തിയില്ല; ഓപ്പോ, ഷവോമി കമ്പനികൾക്ക് 1000 കോടി രൂപ പിഴ






































