വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് ഗോമതി രാജിവച്ചു

By Desk Reporter, Malabar News
Gomati-resigns-from-Welfare-Party
Ajwa Travels

തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതായി പെമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതി. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് ഗോമതി രാജി വിവരം അറിയിച്ചത്.

“വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് ഞാന്‍ രാജിവെക്കുന്നു. എന്നെപ്പോലെ സമരങ്ങളിലൂടെ കടന്നുവന്ന ഒരു സ്‌ത്രീക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരുപാര്‍ട്ടിയല്ല വെല്‍ഫെയര്‍ പാര്‍ട്ടി എന്ന് മനസിലാക്കിയാണ് ഞാന്‍ രാജിവെക്കുന്നത്. ഒരുപാട് സങ്കടങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. അതൊക്കെ ലൈവില്‍ വന്ന് പറയാം.”- ഗോമതി ഫേസ്ബുക്കിൽ കുറിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മറ്റൊരു പ്രധാന നേതാവായിരുന്ന ശ്രീജ നെയ്യാറ്റിന്‍കരയും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു.Gomati resigns from Welfare PartyMost Read:  വിസി നിയമന വിവാദം; ഗവർണറുടെ നിലപാടിൽ രാഷ്‌ട്രീയമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE