കണ്ണൂർ: ഏച്ചൂരിൽ പെട്രോൾ പമ്പ് ജീവനക്കാരന് നേരെ ഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കണ്ണൂർ ഭദ്രൻ എന്ന മഹേഷ്, ഗിരീഷൻ, സിബിൻ എന്നിവരാണ് അറസ്‌റ്റിലായത്. ഇന്നലെ രാത്രി ഏച്ചൂർ സിആർ പെട്രോൾ പമ്പിലായിരുന്നു സംഭവം.
പെട്രോൾ പമ്പ് ജീവനക്കാരൻ പ്രദീപിനാണ് മർദ്ദനമേറ്റത്. സ്‌ഥലം വിൽപനയുമായി ബന്ധപ്പെട്ട കമ്മീഷൻ തുകയെ ചൊല്ലിയായിരുന്നു മർദ്ദനം. വാഹനങ്ങളിൽ പെട്രോൾ അടിക്കാൻ നിരവധി പേർ കാത്തുനിൽക്കവേ ആയിരുന്നു ആക്രമണം. പ്രദീപിന്റെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കണ്ണൂർ പോലീസ് മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തത്.
Most Read: ട്രാൻസ്‌ജെൻഡേഴ്‌സ് പോലീസ് സേനയിൽ; ശുപാർശ പിന്തുണച്ച് പോലീസ് അസോസിയേഷൻ





































