തിരുവനന്തപുരം: കാട്ടുപന്നിയിടിച്ച് ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്‌ഥന് ഗുരുതര പരിക്കേറ്റു. ജോലി കഴിഞ്ഞ് വീട്ടില്‍ പോകവെയായിരുന്ന കെഎ ഗോപകുമാരന്‍ നായര്‍ക്കാണ്(52) ഞായറാഴ്‌ച രാത്രി പാലോട് വെച്ച് പരിക്കേറ്റത്. ബൈക്കില്‍ പോകുമ്പോള്‍ കാട്ടുപന്നി കുറുകെ ചാടി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഇദ്ദേഹത്തിന്റെ കൈക്കും കാലിനും തലയ്‌ക്കും പരിക്കേറ്റു. അപകടത്തില്‍പ്പെട്ട് അബോധാവസ്‌ഥയില്‍ കിടന്നിരുന്ന ഗോപകുമാരന്റെ അഞ്ചരപ്പവൻ തൂക്കം വരുന്ന സ്വര്‍ണമാലയും നഷ്‌ടമായി. പോലീസെത്തിയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
National News: ഒൻപത് പേരെ സുപ്രീം കോടതി ജഡ്‌ജിമാരായി നിയമിക്കാൻ ശുപാർശ