ഒൻപത് പേരെ സുപ്രീം കോടതി ജഡ്‌ജിമാരായി നിയമിക്കാൻ ശുപാർശ

By Staff Reporter, Malabar News
Supreme Court-minority-scholorship
Ajwa Travels

ന്യൂഡെൽഹി: മൂന്ന് വനിതകൾ ഉൾപ്പടെ ഒൻപത് പേരെ സുപ്രീം കോടതി ജഡ്‌ജിമാരായി നിയമിക്കാൻ ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ കൊളീജിയം ശുപാർശ നൽകിയതായി സൂചന.

കേരള ഹൈക്കോടതിയിലെ സീനിയോറിറ്റിയിൽ രണ്ടാമനായ ജസ്‌റ്റിസ് സിടി രവികുമാറിനെയും സുപ്രീം കോടതി ജഡ്‌ജിയായി നിയമിക്കാൻ ശുപാർശയുണ്ട്. ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്‌റ്റിസ് ആകാൻ സാധ്യതയുള്ള ജസ്‌റ്റിസ് ബി വി നാഗരത്നയുടെ പേരും കൊളീജിയം ശുപാർശ ചെയ്‌ത പട്ടികയിലുണ്ട്.

തെലുങ്കാന ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ഹിമ കോഹ്‌ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്‌റ്റിസ് ബേല ത്രിവേദി എന്നിവരാണ് സുപ്രീം കോടതി ജഡ്‌ജിമാരായി നിയമിക്കാൻ ശുപാർശ ലഭിച്ചിരിക്കുന്ന മറ്റ് വനിതകൾ.

കർണാടക ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് അഭയ് ശ്രീനിവാസ് ഒക്ക, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് വിക്രം നാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ജെകെ മഹേശ്വരി എന്നിവരെയും സുപ്രീം കോടതി ജഡ്‌ജിമാരായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്‌തിട്ടുണ്ട്.

Read Also: ഒളിമ്പ്യൻ നീരജ് ചോപ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE