നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്ക് ധനസഹായവുമായി സര്‍ക്കാര്‍

By Desk Reporter, Malabar News
AI Camera Controversy
മന്ത്രി പി രാജീവ്
Ajwa Travels

തിരുവനന്തപുരം: നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്ക് സർക്കാരിന്റെ ധനസഹായം. ‘നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്കുള്ള പലിശ സഹായ പദ്ധതി’യിലൂടെയാണ് ധനസഹായം നൽകുന്നത്. അഞ്ചുലക്ഷം രൂപവരെ സ്‌ഥിരമൂലധന നിക്ഷേപമുള്ള നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്ക് പലിശ സബ്‌സിഡി നല്‍കുന്നതിനുള്ള വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതിയാണിത്.

അഞ്ചുലക്ഷം രൂപ വരെ സ്‌ഥിര നിക്ഷേപമുള്ളതും അഞ്ച് എച്ച്‌പിയോ അതില്‍ താഴെയോ വൈദ്യുതി ലോഡ് കണക്ഷന്‍ ഉള്ളതുമായ ഉല്‍പാദന മേഖലയിലുള്ള യൂണിറ്റുകള്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുള്ളത്.

തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളില്‍ നിന്നുള്ള ലൈസന്‍സ് യൂണിറ്റുകള്‍ക്ക് ആവശ്യമില്ല. നാനോ സംരംഭങ്ങളുടെ സ്‌ഥിര മൂലധന വായ്‌പയില്‍ സംരംഭകര്‍ അടച്ച പലിശയ്‌ക്ക് 6% മുതല്‍ 8% വരെ താങ്ങ് പലിശയായി 3 വര്‍ഷം തുടര്‍ച്ചയായി തിരികെ ലഭിക്കും.

പ്ളാന്റ് മെഷിനറി, ഓഫിസ് ഉപകരണങ്ങള്‍, വൈദ്യുതീകരണം എന്നിവക്കായി സംരംഭകര്‍ അംഗീകൃത ധനകാര്യ സ്‌ഥാപനങ്ങളില്‍ നിന്ന് എടുത്ത വായ്‌പകളിന്‍മേല്‍ ഈടാക്കുന്ന പലിശയിനത്തില്‍ ജനറല്‍ വിഭാഗത്തിന് ആറു ശതമാനവും വനിത/പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗത്തിന് എട്ടു ശതമാനവുമാണ് പലിശ സബ്‌സിഡി.

പൊതുമേഖലാ ബാങ്കുകള്‍, റീജണല്‍ റൂറല്‍ ബാങ്കുകള്‍, സ്വകാര്യ മേഖലാ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, സിഡ്ബി എന്നീ ധനകാര്യ സ്‌ഥാപനങ്ങളില്‍ നിന്നും വായ്‌പയെടുത്തവര്‍ക്ക് ആദ്യത്തെ മൂന്നുവര്‍ഷം പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇക്കാലയളവില്‍ വായ്‌പ തിരിച്ചടവില്‍ മുടക്കം വരരുത് എന്ന നിബന്ധനയുണ്ട്. വിശദ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ ഓഫിസുമായോ താലൂക്ക് വ്യവസായ ഓഫിസുകളുമായോ ബന്ധപ്പെടുക.

അതേസമയം സര്‍ക്കാരിന്റെ മറ്റു ധനസഹായം നേടിയ യൂണിറ്റുകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.

Most Read: അന്താരാഷ്‍ട്ര പുരസ്‌കാരത്തിന്റെ നിറവിൽ കേരളാടൂറിസം; ലോകശ്രദ്ധ നേടി അയ്‌മനം മാതൃകാ പദ്ധതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE