അന്താരാഷ്‍ട്ര പുരസ്‌കാരത്തിന്റെ നിറവിൽ കേരളാടൂറിസം; ലോകശ്രദ്ധ നേടി അയ്‌മനം മാതൃകാ പദ്ധതി

By News Bureau, Malabar News
Aymanam model responsible tourism village project
Ajwa Travels

തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ (Responsible Tourism) നടപ്പിലാക്കുന്ന അയ്‌മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമ പദ്ധതിക്ക് അന്താരാഷ്‍ട്ര പുരസ്‌കാരം. ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് ഇന്ത്യന്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം വണ്‍ ടു വാച്ച്‌ പുരസ്‌കാരത്തിനാണ് കേരളം അർഹമായത്.

ടൂറിസം മേഖലയിലെ അതിവേഗ വൈവിധ്യവൽക്കരണം എന്ന വിഭാഗത്തിലാണ് അയ്‌മനം മാതൃകാ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.

കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച്‌ തിരിച്ചുവരവിന്റെ പാതയിലുള്ള കേരള ടൂറിസത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതൽ ഊർജം പകരുന്നതാണ് ഈ പുരസ്‌കാരം.

കുമരകത്ത് അന്താരാഷ്‍ട്ര സഞ്ചാരികളെ ആകര്‍ഷിക്കും വിധം പദ്ധതികള്‍ ടൂറിസം വകുപ്പ് നടപ്പിലാക്കിയിരുന്നു. ഇപ്പോഴിതാ അയ്‌മനവും ടൂറിസം ഭൂപടത്തിൽ സ്‌ഥാനം പിടിക്കുകയാണ്.

ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി ഇവിടെ വിവിധ ഹോം സ്‌റ്റേകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഗ്രാമീണ ജീവിതം, പക്ഷി നിരീക്ഷണം, ഗ്രാമ യാത്ര, നെല്‍പ്പാടങ്ങളിലൂടെ നടത്തം, സൈക്കിള്‍ സവാരി എന്നിങ്ങനെയുള്ള വിവിധ പാക്കേജുകളാണ് അയ്‌മനത്ത് നടപ്പാക്കി വരുന്നത്. കൂടാതെ പ്രദേശത്തെ പരമ്പരാഗത ഉൽസവങ്ങളും കലാരൂപങ്ങളും ഉള്‍പ്പെടുത്തി കള്‍ച്ചറല്‍ എക്‌സ്‌പീരിയന്‍സ് പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.

Most Read: ചെയ്യേണ്ടതെല്ലാം ചെയ്‌തു; ഗണേഷിന്റെ ആരോപണത്തിന് ഇടവേള ബാബുവിന്റെ മറുപടി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE