തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് വർധിപ്പിച്ച ബസ് ചാർജ് കുറച്ചെന്ന വാദത്തിൽ ഉറച്ച് ഗതാഗത മന്ത്രി ആന്റണി രാജു. 12 രൂപയാക്കിയിരുന്ന ബസ് ചാർജ് കോവിഡ് വ്യാപനം കുറഞ്ഞതോടെ 8 രൂപയാക്കി കുറച്ചിരുന്നു. എന്നാൽ ഇപ്പോഴും കെഎസ്ആർടിസിയിൽ അധികനിരക്ക് ഈടാക്കുന്നതിനെ കുറിച്ച് അറിയില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
അതേസമയം വിഷുവും ഈസ്‌റ്ററും ആയിട്ടുപോലും മാർച്ച് മാസത്തെ ശമ്പളം ഇതുവരെ നൽകാത്തതിനെ തുടർന്ന് ഈ മാസം 28ആം തീയതി പണിമുടക്ക് നടത്തുമെന്ന് സിഐടിയു അറിയിച്ചു. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ എഐടിയുസി, സിഐടിയു എന്നീ സംഘടനകളാണ് സമരം ചെയ്യുന്നത്.
Read also: നടിയെ ആക്രമിച്ച കേസ്; കൂടുതല്‍ സമയം ആവശ്യപ്പെടാന്‍ പ്രോസിക്യൂഷന്‍







































