നടിയെ ആക്രമിച്ച കേസ്; കൂടുതല്‍ സമയം ആവശ്യപ്പെടാന്‍ പ്രോസിക്യൂഷന്‍

By News Bureau, Malabar News
Ajwa Travels

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടാന്‍ പ്രോസിക്യൂഷന്‍. തെളിവ് ശേഖരണത്തിനും ചോദ്യം ചെയ്യലിനും കൂടുതല്‍ സമയം വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

കേസ് ഈ മാസം 19ന് പരിഗണിക്കാനിരിക്കെ വിചാരണാ കോടതിയില്‍ ആവശ്യം ഉന്നയിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം. അന്വേഷണ പുരോഗതി റിപ്പോര്‍ട് ക്രൈം ബ്രാഞ്ച് തിങ്കളാഴ്‌ചയാണ് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുന്നത്.

കേസില്‍ ക്രൈം ബ്രാഞ്ച് എഡിജിപിയോട് രണ്ടുദിവസം മുന്‍പ് വിചാരണാകോടതി റിപ്പോര്‍ട് തേടിയിരുന്നു. കേസുമായി ബന്ധപ്പെട്ട അപേക്ഷ കോടതിയില്‍ നിന്ന് ചോര്‍ന്നെന്ന പരാതിയില്‍ ബൈജു പൗലോസിന്റെ മറുപടി തൃപ്‌തികരമല്ലാത്തതിനാലാണ് കോടതി റിപ്പോര്‍ട് തേടിയത്. കേസിലെ തുടരന്വേഷണ രേഖകള്‍ രഹസ്യമായി സൂക്ഷണിക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ചെന്ന് വിചാരണാ കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

Most Read: മുസ്‌ലിം സ്‌ത്രീകളെ ബലാൽസം​ഗം ചെയ്യുമെന്ന് ഭീഷണി; ബജ്റം​ഗ് മുനി ദാസ് അറസ്‍റ്റിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE