തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് മന്ത്രിസഭാ അംഗീകാരം. ഇതിനായി ഉടൻ ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭ തീരുമാനിച്ചു. വാർഡ് വിഭജനത്തിനായി കമ്മീഷൻ രൂപീകരിക്കും. പഞ്ചായത്തുകൾ മുതൽ കോർപറേഷൻ വരെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാർഡ് വീതം കൂടും.
ഇതോടെ സംസ്ഥാനത്ത് 1200 വാർഡുകൾ അധികം വരും. 2011ലെ സെൻസസ് അനുസരിച്ചുള്ള പുനർനിർണയമാണിത്. ഇത് സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുള്ള വിമർശനം നിലനിൽക്കുന്നുണ്ട്. ജനസംഖ്യാ അടിസ്ഥാനത്തിലുള്ള വാർഡ് വിഭജനം അനിവാര്യമാണെങ്കിലും സർക്കാർ ഏകപക്ഷീയമായി തീരുമാനം എടുക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
കരട് തയ്യാറായി നിയമനിർമാണത്തിലേക്ക് പോകുമ്പോഴും ചർച്ചയുണ്ടായില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. 2011ലായിരുന്നു അവസാനമായി സംസ്ഥാനത്ത് വാർഡ് വിഭജനം ഉണ്ടായത്. 2015ൽ ഭാഗികമായും പുനർനിർണയം നടന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അധ്യക്ഷനായ ഡിലിമിറ്റേഷൻ കമ്മീഷനാണ് ചുമതല.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്