തിരുവനന്തപുരം: ശമ്പള വിതരണത്തിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 30 കോടി രൂപ കെഎസ്ആർടിസിക്ക് അനുവദിച്ച് സംസ്ഥാന സർക്കാർ. കെഎസ്ആർടിസി യൂണിയനുകൾ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശമ്പളം വിതരണം ചെയ്യുന്നതിനായി സർക്കാർ തുക അനുവദിച്ചത്.
പെൻഷനും വായ്പ അടക്കാനും വേണ്ടി സർക്കാർ 202 കോടി രൂപ നേരത്തെ കെഎസ്ആർടിസിക്ക് അനുവദിച്ചിരുന്നു. ഇതോടെ ഈ മാസം മാത്രം 232 കോടി രൂപയാണ് സർക്കാർ കെഎസ്ആർടിസിക്ക് അനുവദിച്ചത്.
ശമ്പളം മുടങ്ങിയതിനെ തുടർന്ന് ഈ മാസം 28ന് കെഎസ്ആർടിസി ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. വിഷുവും ഈസ്റ്ററും ആയിട്ടുപോലും മാര്‍ച്ചിലെ ശമ്പളം നല്‍കാനായില്ലെന്ന് ജീവനക്കാർ ആരോപണം ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ സർക്കാർ തുക അനുവദിച്ചത്.
Read also: സമരം ചെയ്താൽ പൈസ വരുമോ; കെഎസ്ആർടിസി സമരത്തെ വിമർശിച്ച് ഗതാഗത മന്ത്രി






































