കണ്ണൂര്‍: കോണ്‍ഗ്രസ് സ്‌ഥാനാർഥി നിര്‍ണയവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം ഗ്രൂപ്പ് താല്‍പര്യങ്ങളാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍ എംപി. സ്‌ഥാനാർഥി നിര്‍ണയത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും പ്രതിസന്ധികളില്‍ സന്ദര്‍ഭോചിത നിലപാട് സ്വീകരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.
ജയസാധ്യതക്ക് പകരം ഗ്രൂപ്പ് താല്‍പ്പര്യത്തിന് സംസ്‌ഥാന നേതൃത്വം മുൻതൂക്കം കൊടുത്തു. നേതാക്കൻമാര്‍ക്ക് തുടര്‍ച്ചയായി തെറ്റുപറ്റുകയാണ്. ഗ്രൂപ്പ് നേതാക്കള്‍ പാര്‍ട്ടി സ്‌പിരിറ്റിലേക്ക് മടങ്ങിവരണം. നേമം ബിജെപിയുടെ കോട്ടയല്ല. ശക്‌തനായ നേതാവ് വേണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് കെ മുരളീധരന്‍ നേമത്ത് മൽസരിക്കാന്‍ തയാറായത്. അതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് വേണ്ടത്. പ്രതിസന്ധികൾ തീര്‍ത്തില്ലെങ്കിൽ അത് വിജയ സാധ്യതയെ പ്രതികൂലമായി ബാധിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.
Read also: ന്യുമോണിയ; സ്‌ഥാനാർഥി പ്രഖ്യാപനം വരാനിരിക്കെ സുരേഷ് ഗോപി ആശുപത്രിയിൽ







































