ഗുജറാത്തിൽ 12കാരിയെ പീഡിപ്പിച്ച് കഴുത്തറുത്ത് കൊന്നു; ബന്ധു അറസ്‌റ്റിൽ

By Desk Reporter, Malabar News
stop rape_2020 Aug 16
Representational Image
Ajwa Travels

അഹമ്മദാബാദ്: ​ഗുജറാത്തിൽ 12 വയസ്സുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ​ഗുജറാത്തിലെ ബാനസ്‌കന്ത ജില്ലയിലെ ദീസ എന്ന സ്‌ഥലത്താണ്‌ സംഭവം. ബൈക്കിൽ കയറ്റാമെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയെ കൊണ്ടുപോയ ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തുക ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ദന്തിവാഡ താലൂക്കിലെ മോതി ഭാഘർ ഗ്രാമത്തിനടുത്തുള്ള ഒറ്റപ്പെട്ട സ്‌ഥലത്താണ്‌ പെൺകുട്ടിയുടെ മൃതദേഹം കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ രാവിലെ കണ്ടെടുത്തതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കുശാൽ ഓസ പറഞ്ഞു. മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണെന്നും റിപ്പോർട്ടിനായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:  ഹത്രസ് കേസ്; എസ് ഐ ടി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE