ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ സംസ്‌ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചില്ല. ശനിയാഴ്‌ച റിപ്പോർട്ട് നൽകാനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും നൽകിയില്ല. വെള്ളിയാഴ്‌ച വൈകീട്ട് അന്വേഷണം പൂർത്തിയായതായി എസ് ഐ ടി അറിയിച്ചിരുന്നു.
ഒക്‌ടോബർ ഏഴിന് റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ഉത്തർപ്രദേശ് സർക്കാർ നേരത്തെ എസ് ഐ ടിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, പിന്നീട് റിപ്പോർട്ട് സമർപ്പിക്കാനായി 10 ദിവസത്തെ സാവകാശം കൂടി നീട്ടി നൽകുകയും 17ന് അന്തിമ റിപ്പോർട്ട് നൽകാൻ നിർദ്ദേശിക്കുകയും ആയിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരമാണ് റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടി നൽകിയത്. എന്നാൽ, ഈ ദിവസവും റിപ്പോർട്ട് സമർപ്പിക്കാൻ എസ് ഐ ടിക്ക് സാധിച്ചിട്ടില്ല.
Related News: ഹത്രസ് സംഭവം; ഹിന്ദുമതം ഉപേക്ഷിച്ച് 236 ദളിതര്‍ ബുദ്ധമതത്തിലേക്ക്
അതേസമയം, കേസിലെ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെയും ഹത്രസിൽ സിബിഐ സംഘം പരിശോധന നടത്തി. കേസിന്റെ വിചാരണ ഡെൽഹിയിലേക്ക് മാറ്റണമെന്ന പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യത്തിൽ സുപ്രീംകോടതി ദസറ അവധിക്ക് ശേഷമേ ഇനി തീരുമാനം പറയാൻ സാധ്യതയുള്ളൂ.
Must Read: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്?