‘എച്ച്1 ബി വിസയിൽ വെയ്റ്റഡ് സിലക്ഷൻ രീതി, എല്ലാവരെയും തുല്യമായി പരിഗണിക്കില്ല’

നിലവിൽ വിസ അനുവദിക്കുന്ന ലോട്ടറി സമ്പ്രദായം നിർത്തലാക്കാനാണ് നിർദ്ദേശം.

By Senior Reporter, Malabar News
Donald Trump
Ajwa Travels

വാഷിങ്ടൻ: എച്ച് 1 ബി വിസ പദ്ധതി പരിഷ്‌കരിക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം. നിലവിൽ വിസ അനുവദിക്കുന്ന ലോട്ടറി സമ്പ്രദായം നിർത്തലാക്കാനാണ് നിർദ്ദേശം. ലോട്ടറി സമ്പ്രദായം എല്ലാ അപേക്ഷകരെയും തുല്യമായി പരിഗണിക്കുന്നുവെന്നാണ് സർക്കാർ നിരീക്ഷണം. പകരം കൂടുതൽ യോഗ്യതയും ശമ്പളവും വൈദഗ്‌ധ്യവും ഉള്ളവർക്ക് മുൻഗണന നൽകും.

ഇതിനായി വെയ്റ്റഡ് സിലക്ഷൻ രീതി നടപ്പിലാക്കാനാണ് തീരുമാനം. ഇതുവഴി കൂടുതൽ യോഗ്യതയുള്ളവർക്ക് ആയിരിക്കും മുൻഗണന. വെയ്റ്റഡ് സിലക്ഷൻ രീതിയുടെ ഭാഗമായി പുതിയ ശമ്പള ബാൻഡുകൾ സൃഷ്‌ടിക്കും. ഏറ്റവും ഉയർന്ന ശമ്പളമുള്ളവരെ നാല് തവണ വിസക്കായി പരിഗണിക്കും. കുറഞ്ഞ വേതനമുള്ളവരെ ഒരുതവണയാകും പരിഗണിക്കുക.

യുഎസ് സർവകലാശാലകളിൽ പഠിക്കുന്ന വിദേശ വിദ്യാർഥികൾക്ക് അടക്കം പരിഷ്‌കാരം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ആഗോള പ്രതിഭകളെ യുഎസ് സമ്പദ് വ്യവസ്‌ഥയിലേക്ക് ആകർഷിക്കാൻ പുതിയ നിർദ്ദേശം വഴിവയ്‌ക്കുമെന്ന് മാനിഫെസ്‌റ്റ് ലോയിലെ പ്രിൻസിപ്പൽ ഇമിഗ്രേഷൻ അറ്റോർണി നിക്കോൾ ഗുണാര പറഞ്ഞു.

Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE