സുഡാനി ഫ്രം നൈജീരിയ എന്ന ജനപ്രിയ ചിത്രത്തിനു ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന ‘ഹലാല്‍ ലവ് സ്‌റ്റോറി‘യുടെ ട്രെയിലര്‍ ആമസോണ്‍ പ്രൈം പുറത്തുവിട്ടു. ഈ മാസം 15-നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ദ്രജിത് സുകുമാരന്‍ നായകനാകുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, പാര്‍വതി തിരുവോത്ത്, ഗ്രേസ് ആന്റണി, ഷറഫുദ്ധീന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന, തമാശക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമാണിതെന്ന് ട്രെയിലറില്‍ നിന്നും വ്യക്‌തമാണ്.സക്കറിയയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. അജയ് മേനോന്‍ ഛായാഗ്രഹണവും, സൈജു ശ്രീധരന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു.
ആഷിഖ് അബു, ജസ്‌ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. അഞ്ചു പേര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ബിജിബാല്‍, ഷഹബാസ് അമന്‍, റെക്‌സ് വിജയന്‍, യാക്‌സണ്‍ ഗ്യാരി പെരേര, നേഹ നായര്‍ എന്നിവരാണ് സംഗീതം ഒരുക്കിയത്.
More Enrtertainment News: രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’ ചിത്രീകരണം പുനരാരംഭിച്ചു