ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയെ കൊല്ലപ്പെട്ടു; പ്രതികരിക്കാതെ ഇസ്രയേൽ

ഇറാനിലെ ടെഹ്‌റാനിൽ ഹനിയെ താമസിക്കുന്ന വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വെടിയേറ്റാണ് ഹനിയെ കൊല്ലപ്പെട്ടതെന്നാണ് വിവരം.

By Trainee Reporter, Malabar News
Ismail Haniyeh
Ajwa Travels

കയ്‌റോ: ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയെ (61) കൊല്ലപ്പെട്ടു. ഇറാനിലെ ടെഹ്‌റാനിൽ ഹനിയെ താമസിക്കുന്ന വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വെടിയേറ്റാണ് ഹനിയെ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഹനിയെയുടെ അംഗരക്ഷകരും കൊല്ലപ്പെട്ടു. സംഭവം ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയും ഹമാസും സ്‌ഥിരീകരിച്ചിട്ടുണ്ട്.

2017 മുതൽ ഹമാസിന്റെ തലവനാണ് ഇസ്‌മയിൽ ഹനിയെ. ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്‌കിയാൻ ചുമതലയേൽക്കുന്നതിന്റെ ഭാഗമായാണ് ഹനിയെ ടെഹ്‌റാനിലെത്തിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞവർഷം ഒക്‌ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഹനിയെ വധിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ, ഹനിയെ കൊല്ലപ്പെട്ടതിനെ കുറിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. സാധാരണഗതിയിൽ ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കാറില്ല. ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ നടത്തിയ പ്രത്യാക്രമണങ്ങളിൽ ഇതുവരെ 39,360 പലസ്‌തീനികൾ കൊല്ലപ്പെട്ടതായാണ് കണക്ക്. 90,900 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

Most Read| ’20 വർഷമായി ജോലി സെമിത്തേരിയിൽ’; ഏവർക്കും ഒരു അൽഭുതമാണ് നീലമ്മ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE