കയ്‌റോ: ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം. ഹമാസ് സൈനിക നേതാവ് മുഹമ്മദ് ദൈഫിനെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 71 പേർ കൊല്ലപ്പെട്ടു. 289 പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഖാൻ യൂനിസിന് സമീപം അൽ- മവാസി മേഖലയിലാണ് ആക്രമണം ഉണ്ടായത്.
ഗാസയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് ദോഹയിലും കയ്‌റോയിലും ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം. ഇസ്രയേൽ സേന സുരക്ഷിത മേഖലയായി അംഗീകരിച്ച ഇടമാണ് അൽ- മവാസി. അതുകൊണ്ടുതന്നെ ഒട്ടേറെ പലസ്‌തീൻകാർ ഇവിടെ അഭയം പ്രാപിച്ചിരുന്നു. എന്നാൽ, ആക്രമണം നടത്തിയ സ്‌ഥലത്ത് ഹമാസ് പ്രവർത്തകർ മാത്രമാണ് ഉണ്ടായിരുന്നതെന്നും സാധാരണക്കാർ ഉണ്ടായിരുന്നില്ലെന്നുമാണ് ഇസ്രയേൽ സേനയുടെ വിശദീകരണം.
അതേസമയം, ആക്രമണത്തിൽ മുഹമ്മദ് ദൈഫ് കൊല്ലപ്പെട്ടോ എന്ന കാര്യത്തിൽ വ്യക്‌തതയില്ല. ഒക്‌ടോബർ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരിൽ ഒരാളാണ് ദൈഫെന്നാണ് ഇസ്രയേൽ പറയുന്നത്. ഇതുവരെ ഏഴ് തവണ ദൈഫിനെ വധിക്കാൻ ഇസ്രയേൽ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.
Most Read| നീതി ആയോഗ് സുസ്‌ഥിര വികസന സൂചിക; നാലാം തവണയും കേരളം ഒന്നാമത്