വയനാട്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഐഎൻടിയുസി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സുഗന്ധഗിരി സ്വദേശിയും വൈത്തിരി പൂക്കോട് വെറ്ററിനറി സർവകലാശാലക്ക് കീഴിലുള്ള ഫാമിലെ ജീവനക്കാരനുമായ പിസി സുനിലിനെതിരെയാണ് പരാതി. കൽപ്പറ്റ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വിവാഹം കഴിക്കാമെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു സുൽത്താൻ ബത്തേരി കൊളഗപ്പാറയിലെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഭർത്താവുമായി അകന്ന് കഴിയുന്ന യുവതിയാണ് പരാതിക്കാരി. ഐഎൻടിയുസിക്ക് കീഴിലുള്ള ഫാം വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാവും പൂക്കോട് സർവകലാശാല യൂണിറ്റ് പ്രസിഡണ്ടുമാണ് സുനിൽ.
Most Read: ഒളിവിലല്ല, മാറിനിൽക്കുന്നത് ഭയം മൂലം- കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്ന് ആന്റണി ടിജിൻ






































