പട്ടിക്കാട്: മാലിന്യം തരംതിരിക്കുന്നതിനിടെ ലഭിച്ച പതിനായിരം രൂപ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് മാതൃകയായിരിക്കുകയാണ് ഹരിത കർമസേനാംഗം. പെരിന്തൽമണ്ണ താലൂക്കിലെ വെട്ടത്തൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമസേനാംഗം രതിയാണ് മാലിന്യകൂമ്പാരത്തിൽ നിന്ന് ലഭിച്ച പണം ഉടമക്ക് തിരികെ നൽകിയത്.
പതിവുപോലെ മാലിന്യം വേർതിരിക്കുന്നതിനിടെയാണ് ഒരു പൊതി രതിയുടെ കൈയിൽ കുടുങ്ങിയത്. തുറന്ന് നോക്കിയപ്പോൾ കണ്ടത് പണവും. ഒട്ടും ആലോചിക്കാതെ രതി പഞ്ചായത്തിൽ വിവരമറിയിച്ചു. തുടർന്ന് നീണ്ട പരിശ്രമത്തിനൊടുവിലാണ് ഉടമസ്ഥനായ കെയു ഉസ്മാനെ കണ്ടെത്തി പണം തിരിച്ചുനൽകിയത്. പഞ്ചായത്ത് പ്രസിഡണ്ട് സിഎം മുസ്തഫയാണ് പണം ഉസ്മാന് കൈമാറിയത്.
വൈസ് പ്രസിഡണ്ട് എം.ജയാ, സ്ഥിരംസമിതി അധ്യക്ഷൻമാരായ ഉബൈദുള്ള, ഉസ്മാൻ, റഹ്മത്ത് മോളി, പഞ്ചായത്ത് സെക്രട്ടറി വിപി അബ്ദുസലീം, ഹരിത കർമസേന പ്രസിഡണ്ട് ശാന്ത, സെക്രട്ടറി സാജിത, ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും രതിയുടെ പ്രവൃത്തിയെ പ്രശംസിച്ചു.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്






































