ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം മുൻനിർത്തി പ്രധാനമന്ത്രിക്ക് കത്തയച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ പരിഹസിച്ച് രംഗത്തെത്തിയ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധനെതിരെ രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. മൻമോഹന്റെ കത്തിന് രാഷ്‌ട്രീയ പ്രേരിതമായ മറുപടി നല്‍കിയത് അപലപനീയമാണെന്ന് ഗെഹ്‌ലോട്ട് പറഞ്ഞു.
‘മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കത്തിന് രാഷ്‌ട്രീയ പ്രേരിതമായ മറുപടി നല്‍കിയത് നിര്‍ഭാഗ്യകരവും അപലപനീയവുമാണ്. കേന്ദ്രത്തിന് മുന്നില്‍ എന്ത് നിര്‍ദേശം വച്ചാലും അത് വിമര്‍ശനമായി കാണുന്ന സര്‍ക്കാരിന് ഇത് ഉള്‍ക്കൊള്ളാന്‍ പോലും പറ്റുന്നില്ല. ഇത് കാണിക്കുന്നത് അവര്‍ വലിയ തെറ്റുകള്‍ വരുത്തിയിട്ടുണ്ടെന്ന് തന്നെയാണ്,’ ഗെലോട്ട് ട്വീറ്റ് ചെയ്‌തു.
കഴിഞ്ഞ ദിവസമാണ് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഞ്ച് നിര്‍ദേശങ്ങളടങ്ങിയ കത്ത് മന്‍മോഹന്‍ സിംഗ് അയച്ചത്. രാജ്യത്ത് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണമെന്ന് സിംഗ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
Read also: പ്രധാനമന്ത്രി ഉത്തരവാദിത്വം മറക്കുന്നു; പി ചിദംബരം