ന്യൂ ഡെല്‍ഹി: ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസിലുള്ള പൊതു താല്‍പര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കോടതി മേല്‍നോട്ടത്തിലുള്ള സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജി. കേസിന്റെ വിചാരണ ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റണമെന്നും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടായിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ചീഫ് ജസ്‌റ്റിസ് എസ് എ ബോബ്ഡെ, ജസ്‌റ്റിസ് എ എസ് ബൊപ്പണ്ണ, ജസ്‌റ്റിസ് വി രാമസുബ്രമണ്യന്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹരജി പരിഗണിക്കുക. പൊതു പ്രവര്‍ത്തകനായ സത്യമാ ദുബെയാണ് ഹരജി സമര്‍പ്പിച്ചത്. പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രതികള്‍ക്ക് അനുകൂല നിലപാടാണ് എടുക്കുന്നത് എന്ന് ആരോപിച്ച് രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു.
National News: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്







































