തിരുവനന്തപുരം: സംസ്‌ഥാനത്ത് എലിപ്പനി ഉൾപ്പടെയുള്ള പകർച്ചവ്യാധി രോഗങ്ങൾ പടരാൻ സാധ്യതയുള്ളതിനാൽ ഉന്നതതല യോഗം വിളിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാ ജില്ലകളിലും ഉന്നതതല യോഗം ചേർന്നു. പകർച്ചവ്യാധി രോഗങ്ങൾക്കെതിരെ പ്രതിരോധം ശക്‌തമാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്‌തു.
സ്‌പോട്സ്‌പോട്ടുകൾ കണ്ടെത്തണമെന്നും, അവിടങ്ങളിൽ നിരീക്ഷണവും, പ്രതിരോധവും ശക്‌തമാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്‌ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് 9 ജില്ലകളിൽ എലിപ്പനി ഭീഷണി നിലനിൽക്കുന്നുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയിൽ ഷിഗെല്ല സ്‌ഥിരീകരിച്ച സാഹചര്യത്തിൽ അതിനെതിരെയും പ്രതിരോധം ശക്‌തമാക്കണമെന്ന് അധികൃതർ യോഗത്തിൽ വ്യക്‌തമാക്കി.
Read also: അസാനി പ്രഭാവം; കേരളത്തിൽ മഴ ശക്‌തം- ആറ് ജില്ലകളിൽ യെല്ലോ അലർട്






























