കേരളത്തിൽ ശരിയായ സമയത്ത് ശരിയായ സ്‌ഥലത്ത്‌ എയിംസ് വരും; ജെപി നദ്ദ

കേരളത്തിൽ എയിംസ് സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദമന്ത്രി സുരേഷ് ഗോപി നടത്തിയ പ്രഖ്യാപനം വലിയതോതിൽ ചർച്ചയാകുന്നതിനിടെ ആണ് നദ്ദ പാർട്ടി യോഗത്തിൽ കേന്ദ്രത്തിന്റെ നിലപാട് അറിയിച്ചത്.

By Senior Reporter, Malabar News
JP Nadda
Ajwa Travels

കൊല്ലം: കേരളത്തിന് കൃത്യസമയത്ത് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെപി നദ്ദ. ശരിയായ സമയത്ത് ശരിയായ സ്‌ഥലത്ത്‌ എയിംസ് വരുമെന്ന് അദ്ദേഹം ബിജെപി നേതാക്കളെ അറിയിച്ചു. കൊല്ലത്ത് നടന്ന ബിജെപി സംസ്‌ഥാന സമിതി യോഗത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്‌.

കേരളത്തിൽ എയിംസ് സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദമന്ത്രി സുരേഷ് ഗോപി നടത്തിയ പ്രഖ്യാപനം വലിയതോതിൽ ചർച്ചയാകുന്നതിനിടെ ആണ് നദ്ദ പാർട്ടി യോഗത്തിൽ കേന്ദ്രത്തിന്റെ നിലപാട് അറിയിച്ചത്. ആലപ്പുഴയിൽ എയിംസ് വേണമെന്നും അവിടെ അല്ലെങ്കിൽ തൃശൂരിൽ എന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

എന്നാൽ, എയിംസ് ഇന്ന ജില്ലയിൽ വേണമെന്ന ബിജെപി കേരള ഘടകത്തിന് നിർബന്ധമില്ലെന്ന് എംടി രമേശ് പറഞ്ഞിരുന്നു. വേണ്ടത് രാഷ്‌ട്രീയ തീരുമാനമാണെന്നും നിലവിലെ തർക്കം കാരണം കേരളത്തിന് എയിംസ് നഷ്‌ടപ്പെടരുതെന്നും ആണ് സംസ്‌ഥാന സർക്കാർ നിലപാട്. ആലപ്പുഴയിൽ എയിംസ് സ്‌ഥാപിക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യത്തെ പിന്തുണച്ച് മണ്ഡലം എംപിയായ കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ രംഗത്തെത്തിയിരുന്നു.

Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE