കേരളത്തിൽ ഈ മാസം 182 കോവിഡ് കേസുകൾ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

കോട്ടയം ജില്ലയിൽ 57 കേസുകളും എറണാകുളത്ത് 34ഉം തിരുവനന്തപുരത്ത് 30ഉം കേസുകളാണ് ഈ മാസം റിപ്പോർട് ചെയ്‌തിട്ടുള്ളത്. രോഗലക്ഷണം ഉള്ളവർ കോവിഡ് പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

By Senior Reporter, Malabar News
Covid;
Representational Image
Ajwa Travels

തിരുവനന്തപുരം: കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട് ചെയ്യുന്നതിന്റെ പശ്‌ചാത്തലത്തിലാണ്‌ ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്.

സ്‌റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്‌ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി. 182 കോവിഡ് കേസുകളാണ് മേയ് മാസത്തിൽ സംസ്‌ഥാനത്ത്‌ റിപ്പോർട് ചെയ്‌തത്‌. കോട്ടയം ജില്ലയിൽ 57 കേസുകളും എറണാകുളത്ത് 34ഉം തിരുവനന്തപുരത്ത് 30ഉം കേസുകളാണ് റിപ്പോർട് ചെയ്‌തിട്ടുള്ളത്.

സംസ്‌ഥാനത്ത്‌ രോഗലക്ഷണം ഉള്ളവർ കോവിഡ് പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആർടിപിസിആർ കിറ്റുകളും മറ്റ്‌ സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കാനും നിർദ്ദേശം നൽകി. നിപ പ്രതിരോധ പ്രവർത്തനം പ്രത്യേകമായി യോഗം ചർച്ച ചെയ്‌തു. പ്രോട്ടോകോൾ പാലിച്ച് കൺട്രോൾ റൂം പ്രവർത്തനങ്ങൾ തുടരാൻ നിർദ്ദേശം നൽകി.

രോഗവ്യാപനം ഇല്ലാത്തതിനാൽ കണ്ടെയ്‌ൻമെന്റ് സോൺ പിൻവലിക്കാവുന്നതാണെന്ന് യോഗം വിലയിരുത്തി. ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ വർധിക്കാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണം. ഇടവിട്ട് മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഫീൽഡ്‌തല പ്രവർത്തനങ്ങൾ ശക്‌തിപ്പെടുത്തണം.

തദ്ദേശ സ്‌ഥാപനങ്ങൾ കൃത്യമായ കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്തണം. ഹോട്‌സ്‌പോട്ടുകൾ കണ്ടെത്തി പ്രവർത്തനങ്ങൾ ശക്‌തമാക്കണം. പൊതുജനാരോഗ്യ നിയമപ്രകാരം സ്വകാര്യ ആശുപത്രികൾ ഉൾപ്പടെ രോഗങ്ങൾ കൃത്യമായി റിപ്പോർട് ചെയ്യേണ്ടതാണ്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓരോ തദ്ദേശ സ്‌ഥാപനത്തിലും ആക്ഷൻ പ്ളാൻ ഉണ്ടാക്കണം. ഈ മാസം അവസാനത്തിനുള്ളിൽ ആക്ഷൻ പ്ളാൻ തയ്യാറാക്കണമെന്നും ആരോഗ്യമന്ത്രി നിർദ്ദേശം നൽകി.

ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമൈക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7, എൻബി 1.8 എന്നിവയ്‌ക്ക് രോഗവ്യാപനശേഷി കൂടുതലാണ്. എന്നാൽ, തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധം പ്രധാനമാണെന്നും മന്ത്രി ഓർമിപ്പിച്ചു. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം.

ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാണ്. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക. ഇടയ്‌ക്കിടയ്‌ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലതാണ്. എവിടെയാണോ ചികിൽസിക്കുന്നത് ആ ആശുപത്രിയിൽ തന്നെ പ്രോട്ടോകോൾ പാലിച്ച് ചികിൽസ ഉറപ്പാക്കണം. ചില സ്വകാര്യ ആശുപത്രികൾ കോവിഡ് ആണെന്ന് കാണുമ്പോൾ റഫർ ചെയ്യുന്നത് ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE