റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ നാളെ മുതൽ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത ശനിയാഴ്‌ച വരെ മഴ തുടരുമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്. ശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാൽ തന്നെ എല്ലാവരും ജാഗ്രത പുലർത്തണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
റിയാദ്, മക്ക, മദീന, അൽ ബഹ, അസീർ, ജിസാൻ, നജ്‌റാൻ, ഖസിം, ഹായിൽ, ഷർഖിയ എന്നിവിടങ്ങളിൽ മിതമായ അളവിൽ മഴ പെയ്യുമെന്നും, എന്നാൽ ശക്‌തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ വ്യക്‌തമാക്കുന്നുണ്ട്.
കൂടാതെ ശക്‌തമായ മഴയുടെ പശ്‌ചാത്തലത്തിൽ ഉണ്ടാകാൻ ഇടയുള്ള അപകടങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്നും, വെള്ളക്കെട്ടുകൾ കൂടുന്ന സ്‌ഥലങ്ങളിൽ നിന്നും മാറി നിൽക്കാനും, സിവിൽ ഡിഫൻസിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും അധികൃതർ ആഹ്വാനം ചെയ്‌തിട്ടുണ്ട്.
Read also: സന്തോഷ് ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു







































