കരിപ്പൂർ: കനത്ത മഴയും മൂടൽമഞ്ഞും കാരണം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നാല് വിമാനങ്ങളാണ് ഇതുവരെ വഴിതിരിച്ചുവിട്ടത്. ഈ വിമാനങ്ങൾ നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ ലാൻഡ് ചെയ്യും.
അതേസമയം, കരിപ്പൂരിൽ നിന്നുള്ള ദോഹ, ബഹ്റൈൻ വിമാനങ്ങൾ ഇതുവരെ പുറപ്പെട്ടിട്ടില്ല. കാലാവസ്ഥ അനുകൂലമായാൽ വിമാന സർവീസുകൾ പഴയതുപോലെ നടക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
Most Read| 4.76 കോടിയുടെ വായ്പാ തട്ടിപ്പ്; സഹകരണസംഘം സെക്രട്ടറിക്കെതിരെ കേസ്