തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇതേ തുടർന്ന് കേരളത്തിൽ അടുത്ത മൂന്ന് ദിവസത്തേക്ക് അതിതീവ്ര മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ അടുത്ത മൂന്ന് ദിവസം കേരളത്തിൽ 5 ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലാണ് അടുത്ത മൂന്ന് ദിവസം ഓറഞ്ച് അലർട് പ്രഖ്യാപിച്ചത്. കേരളത്തിൽ മഴ ശക്‌തമാകുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ കേരള തീരത്ത് നിന്നും മൽസ്യ തൊഴിലാളികൾ കടലിൽ പോകുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കി.
Read also: സ്വർണക്കടത്ത്; റബിൻസിന്റെ കൊഫെപോസ റദ്ദാക്കണമെന്ന ഹരജി കോടതി തള്ളി






































