കോട്ടയം: കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിൽ വീണ്ടും കനത്ത മഴ. കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട ഉൾപ്പടെയുള്ള പ്രദേശങ്ങളിലാണ് കനത്തമഴ തുടരുന്നത്. ശക്‌തമായ മഴയെ തുടർന്ന് മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു.
കിഴക്കൻ മേഖലയിലെ ചെറുതോടുകൾ കര കവിഞ്ഞു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വരുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. കോട്ടയം ജില്ലയിലെ 33 കേന്ദ്രങ്ങൾ അപകട അവസ്‌ഥയിലാണെന്ന് കണ്ടെത്തിയിരുന്നു.
തുടർന്ന് ഇവിടെ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. എന്നാൽ മഴ കുറഞ്ഞതിനെ തുടർന്ന് ആളുകൾ വീടുകളിലേക്ക് മടങ്ങിയിരുന്നു. ജില്ലയിൽ വീണ്ടും മഴ കനക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ സുരക്ഷിത സ്‌ഥാനങ്ങളിലാണോ എന്നത് ഉറപ്പു വരുത്താനുള്ള ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടം ആരംഭിച്ചു കഴിഞ്ഞു.
Read Also: കഴക്കൂട്ടം എലവേറ്റഡ് ഹൈവേ നിർമാണം അടുത്ത വർഷം പൂർത്തിയാക്കും; പൊതുമരാമത്ത് മന്ത്രി