തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇടിമിന്നലിനും ഒറ്റപ്പെട്ട അതിശക്‌തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഒൻപത് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
ഇടുക്കി കല്ലാർ ഡാം രാത്രി തുറന്നിരുന്നു. സെക്കൻഡിൽ 10000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ഇന്ന് തെക്കൻ ആന്ധ്രാപ്രദേശിന്റെയും വടക്കൻ തമിഴ്‌നാടിന്റെയും തീരത്തേക്കും എത്തും. ഇതോടെ ചെന്നൈയിലും സമീപ ജില്ലകളിലും അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, റാണിപ്പേട്ട് എന്നീ നാല് ജില്ലകളിൽ റെഡ് അലർട്ടുണ്ട്.
അതിശക്‌തമായ മഴ നാളെ വരെ തുടരും. മഴയെ നേരിടാൻ വൻ ഒരുക്കമാണ് ചെന്നൈ കോർപറേഷൻ നടത്തുന്നത്. കഴിഞ്ഞ ആഴ്‌ച വെള്ളപ്പൊക്കം ഉണ്ടായ സ്‌ഥലങ്ങളിലെല്ലാം മുൻകൂട്ടി മോട്ടറുകൾ സ്‌ഥാപിച്ചു. 500 മോട്ടറുകളാണ് വെള്ളക്കെട്ട് ഒഴിവാക്കാൻ സ്‌ഥാപിച്ചിരിക്കുന്നത്.
Also Read: ഫസൽ വധക്കേസ്; ഉന്നത പോലീസ് ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സിബിഐ








































