ഫസൽ വധക്കേസ്; ഉന്നത പോലീസ് ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സിബിഐ

By Desk Reporter, Malabar News
Birbhum burning direct fallout of TMC leader's killing: CBI
Ajwa Travels

കണ്ണൂർ: തലശ്ശേരി ഫസൽ വധക്കേസിൽ ഉന്നത പോലീസ് ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സിബിഐ. ഡിവൈഎസ്‌പിമാരായ പിപി സദാനന്ദൻ, പ്രിൻസ് എബ്രഹാം എന്നിവർക്ക് എതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. സിഐ കെപി സുരേഷ് ബാബുവിനെതിരെയും നടപടി എടുക്കണമെന്ന് ഫസൽ കേസിലെ തുടരന്വേഷണ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

ഫസൽ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സുബീഷിന്റെ മൊഴിയിലൂടെ സ്‌ഥാപിക്കാൻ ഡിവൈഎസ്‌പിമാരായ പിപി സദാനന്ദൻ, പ്രിൻസ് എബ്രഹാം, സിഐ കെപി സുരേഷ് ബാബു എന്നിവർ ശ്രമിച്ചു. വാളാങ്കിച്ചാൽ മോഹനൻ വധക്കേസിൽ സുബീഷിനെ കസ്‌റ്റഡിയിലെടുത്ത് അന്യായമായി തടങ്കലിൽവെച്ച് മൊഴി രേഖപ്പെടുത്തുക ആയിരുന്നു.

ഇതിൽ പോലീസ് രേഖപ്പെടുത്തിയ മൊഴിയും ഫസൽ വധക്കേസിലെ സാഹചര്യങ്ങളും പൊരുത്തപ്പെടുന്നില്ല എന്നും സിബിഐ പറയുന്നു. പോലീസ് ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി ആവശ്യപ്പെടുന്ന റിപ്പോർട് സംസ്‌ഥാന സർക്കാരിന് കൈമാറിയിട്ടുണ്ടെന്നും കോടതിയെ സിബിഐ അറിയിച്ചിട്ടുണ്ട്.

അതേസമയം, സുബീഷിനെ കസ്‌റ്റഡിയിൽ എടുക്കുന്നതിന് മുൻപ് തന്നെ സിപിഎം അനുകൂല സാമൂഹിക മാദ്ധ്യമങ്ങളിൽ കൊലപാതകത്തിന് പിന്നിൽ സുബീഷാണ് എന്ന പ്രചാരണമുണ്ടായിരുന്നു. ഇതിന് ശേഷമാണ് വാളാങ്കിച്ചാൽ മോഹനൻ വധക്കേസിൽ സുബീഷിനെ പോലീസ് കസ്‌റ്റഡിയിൽ എടുക്കുന്നത്. കേസിൽ പുതിയ തെളിവുകളില്ലെന്നും നിലവിലുള്ളവർ തന്നെയാണ് പ്രതികളെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് സിബിഐ തുടരന്വേഷണം നടത്തിയത്.

Most Read:  ഉറ്റവർ ഉപേക്ഷിച്ച വൃദ്ധക്ക് ആശ്രയ കേന്ദ്രത്തിൽ ക്രൂര മർദ്ദനം; മനഃസാക്ഷിയെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE