തിരുവനന്തപുരം: കർണാടക തീരത്ത് ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ മഴ തുടരുമെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കർണാടക മുതൽ കോമറിൻ മേഖല വരെയാണ് നിലവിൽ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നത്.
അടുത്ത 5 ദിവസം ഇടിയോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇടിമിന്നലിനോടൊപ്പം തന്നെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഇവയെ നേരിടുന്നതിനായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് പൊതുജാഗ്രത നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതൽ. അതിനാൽ തന്നെ ഈ സമയത്ത് ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും, ഇടിമിന്നലേൽക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Read also: അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമം; സഹോദരങ്ങൾ അറസ്റ്റിൽ







































