തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകൾ ഒഴികെയുള്ള 11 ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിൽ 3 ജില്ലകളിൽ ഓറഞ്ച് അലർടും, 8 ജില്ലകളിൽ യെല്ലോ അലർടും ആണ്.
കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലർട്. കൂടാതെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഒഡീഷക്ക് മുകളിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുകയാണ്. ഇതേ തുടർന്നാണ് സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സീസണിലെ മൂന്നാമത്തെയും കഴിഞ്ഞ 5 ദിവസത്തിനിടയിലെ രണ്ടാമത്തെയും ന്യൂനമർദ്ദമാണ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്.
Read also: ഇതരമത വിശ്വാസികൾക്ക് ക്ഷേത്രദർശനം നടത്താം; തടയരുതെന്ന് ഹൈക്കോടതി







































