ആന്ധ്രയിൽ കനത്ത മഴ, വെള്ളപ്പൊക്കം; കേരളത്തിലൂടെയുള്ള 9 ട്രെയിനുകൾ റദ്ദാക്കി

By Desk Reporter, Malabar News
Restriction on trains passing
Representational Image
Ajwa Travels

അമരാവതി: കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ആന്ധ്ര- വിജയവാഡ ഡിവിഷനിൽ കേരളത്തിലൂടെ സർവീസ് നടത്തുന്ന ഒൻപത് ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം- ന്യൂഡെൽഹി കേരള എക്‌സ്‌പ്രസ്, നാഗർകോവിൽ- തിരുവനന്തപുരം ഷാലിമാർ എക്‌സ്‌പ്രസ് എന്നിവ റദ്ദാക്കി.

ആലപ്പുഴ- ധൻബാദ് ബൊക്കാറോ, നാഗർകോവിൽ – മുംബൈ ബൈ വീക്കിലി, കൊച്ചുവേളി- ഗൊരഖ്‌പൂർ രപ്‍തിസാഗർ, തിരുവനന്തപുരം- സെക്കന്തരാബാദ് ശബരി, എറണാകുളം- ടാറ്റാനഗർ എന്നീ എക്‌സ്‌പ്രസ് ട്രെയിനുകളും തിരുനെൽവേലി- ബിലാസ്‌പുർ പ്രതിവാര സൂപ്പർഫാസ്‌റ്റ് ട്രെയിനും റദ്ദാക്കിയിട്ടുണ്ട്.

ധൻബാദ്- ആലപ്പുഴ ട്രെയിൻ ഭാഗികമായി റദ്ദ് ചെയ്‌തിരിക്കുകയാണ്. വെള്ളിയാഴ്‌ച ധൻബാദിൽനിന്നു പുറപ്പെട്ട ധൻബാദ്- ആലപ്പുഴ പ്രതിദിന ബൊക്കാറോ എക്‌സ്‌പ്രസ്, റൂർക്കല സ്‌റ്റേഷനിൽ യാത്ര അവസിപ്പിച്ചു.

വിജയവാഡ, ഗുണ്ടകൽ റയിൽവേ ഡിവിഷനുകളിൽ പല സ്‌റ്റേഷനുകളും പാളങ്ങളും കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങിയ നിലയിലാണ്.

Most Read: രാജ്യദ്രോഹപരമായ പരാമര്‍ശങ്ങള്‍; കങ്കണ റണൗട്ടിനെതിരെ പരാതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE