പാലക്കാട്: ജില്ലയിലെ മണ്ണാർക്കാട് ശക്തമായ മഴ തുടരുന്നു. കനത്ത മഴയിൽ തത്തേങ്ങലം പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി. കുന്തിപ്പുഴയിൽ ചേരുന്ന കല്ലംപൊട്ടി തോട്ടിലെ നടപ്പാലവും റോഡും മലവെള്ളത്തിൽ ഒലിച്ചുപോയി. മണ്ണാർക്കാട് മേഖലയ്ക്ക് പുറമെ അട്ടപ്പാടി ചുരത്തിലും കനത്ത മഴ പെയ്യുകയാണ്.
അതേസമയം, സംസ്ഥാനത്തെ പത്ത് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Most Read: മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി; ചികിൽസ കിട്ടാതെ രോഗി കിടന്നത് പത്ത് മണിക്കൂർ








































