തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളുമായി ബന്ധപ്പെട്ട് ഉറപ്പുകൾ പാലിക്കുന്നതിൽ വീഴ്‌ച വരുത്തിയ സർക്കാരിനെതിരെ വിമർശനം നടത്തിയ നടി പാർവതി തിരുവോത്തിന് മറുപടിയുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. വിഷയത്തിൽ ചിലർ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് സജി ചെറിയാൻ പറഞ്ഞു.
മുഖ്യമന്ത്രി പ്രത്യേക താൽപര്യമെടുത്താണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. സിനിമാ നയത്തിനായി അടുത്തമാസം കോൺക്ളേവ് വിളിക്കും. ഇതൊന്നും അറിയാത്തവരല്ല ചില കമന്റുകൾ ഇറക്കുന്നതെന്നും സജി ചെറിയാൻ പറഞ്ഞു. നടപടികൾ വിശദീകരിക്കാൻ വാർത്താസമ്മേളനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഇരകൾ മൊഴി നൽകാൻ വിസമ്മതിക്കുന്നതിനാൽ സിനിമാ മേഖലയിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം പോലീസ് നിർത്തിവെയ്‌ക്കുകയാണെന്ന വാർത്ത പങ്കുവെച്ചാണ് പാർവതി സാമൂഹിക മാദ്ധ്യമത്തിൽ വിമർശനം നടത്തിയത്.
മുഖ്യമന്ത്രിയുടെ ഓഫീസിനെ പരാമർശിച്ച് സാമൂഹിക മാദ്ധ്യമത്തിൽ പാർവതി ഇങ്ങനെ കുറിച്ചു: ഈ കമ്മിറ്റി രൂപീകരിച്ചതിന്റെ യഥാർഥ കാരണത്തിലേക്ക് ഇനി ശ്രദ്ധ നൽകാമോ? സിനിമാ മേഖലയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സഹായകമായ നയങ്ങൾക്ക് രൂപം നൽകുന്ന കാര്യത്തിൽ എന്താണ് നടക്കുന്നത്? തിരക്കൊന്നുമില്ല അല്ലേ? റിപ്പോർട് സമർപ്പിച്ചിട്ട് അഞ്ചര വർഷമല്ലേ ആയുള്ളൂ.”
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!