തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് സർക്കാർ കൈമാറി. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടി. ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനാണ് റിപ്പോർട് കൈമാറിയത്. കേസുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ യോഗം ഇന്ന് പോലീസ് ആസ്‌ഥാനത്ത് ചേരും.
റിപ്പോർട്ടിൻമേൽ കർശനമായ വ്യവസ്‌ഥകൾ ഉൾപ്പെടുത്തിയാകും സർക്കാരിന്റെ തുടർനടപടികളെന്ന് സൂചനയുണ്ട്. മൊഴി നൽകിയവരുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കും. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച ഡബ്ളുസിസി അംഗങ്ങളും ഈ രണ്ടു കാര്യങ്ങളിലാണ് ഊന്നൽ നൽകിയത്. കേസ് അടുത്ത തവണ കോടതി പരിഗണിക്കുമ്പോൾ ഡബ്ളുസിസി ഉന്നയിച്ച ആവശ്യം സർക്കാർ കോടതിക്ക് മുന്നിൽ വെക്കും.
സിനിമാ മേഖലയിൽ സ്‌ത്രീ സുരക്ഷ ലക്ഷ്യമിട്ട് കൂടുതൽ നിയന്ത്രണങ്ങളിലേക്ക് നീങ്ങാനുള്ള തീരുമാനവും അറിയിക്കും. സിനിമാ നയം രൂപപ്പെടുത്താനുള്ള കോൺക്ളേവിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളും ബോധ്യപ്പെടുത്തും. അതേസമയം, പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലേക്കും സമ്പൂർണ റിപ്പോർട് എത്തിയ സാഹചര്യത്തിൽ ദേശീയ വനിതാ കമ്മീഷനും റിപ്പോർട് തേടാനുള്ള സാധ്യതയുണ്ട്.
Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ