ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ഭീകരാക്രമണ ഭീഷണി ഉണ്ടെന്ന് വ്യക്‌തമാക്കി ഇന്റലിജൻസ് റിപ്പോർട്. ഈ സാഹചര്യത്തിൽ തലസ്‌ഥാനത്ത് സുരക്ഷ ശക്‌തമാക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് ഡെൽഹി പോലീസ്. ദസറ ഉൾപ്പടെയുള്ള ഉൽസവങ്ങൾ നടക്കാനിരിക്കെയാണ് ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരിക്കുന്നത്.
ഇന്റലിജൻസ് റിപ്പോർട് ലഭിച്ചതിന് പിന്നാലെ തലസ്‌ഥാന നഗരിയിൽ ശക്‌തമായ സുരക്ഷ സംവിധാനങ്ങൾ ഡെൽഹി പോലീസ് ഒരുക്കിയിട്ടുണ്ട്. ഡെൽഹി പോലീസ് കമ്മീഷണർ രാകേഷ് അസ്‌താനയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കൂടാതെ പ്രാദേശിക സഹായം ലഭ്യമാകാതെ ഭീകരാക്രമണം നടത്താൻ സാധിക്കില്ലെന്നും, അതിനാൽ ഭീകരാക്രമണം തടയാൻ ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരക്ഷയുടെ ഭാഗമായി പെട്രോൾ പാമ്പുകൾ, പാർക്കിംഗ് ഗ്രൗണ്ടുകൾ എന്നിവിടങ്ങളിൽ ശക്‌തമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഭീകരാക്രമണ ഭീഷണിയെ തുടർന്ന് സുരക്ഷ ശക്‌തമാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഇന്നലെ നടന്ന പോലീസ് ഉദ്യോഗസ്‌ഥരുടെ ഉന്നതതല യോഗത്തിലാണ് രാകേഷ് അസ്‌താന വ്യക്‌തമാക്കിയത്.
Read also: സിബിഐ ഡയറക്‌ടറെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് മുംബൈ പോലീസ്






































