കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ ആവശ്യപ്പെട്ട് പിസി ജോര്‍ജ് എംഎല്‍എ നല്‍കിയ ഹരജി ഹൈക്കോടതി തളളി. കോവിഡ് പശ്‌ചാത്തലം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് നീട്ടിവെക്കണം എന്നായിരുന്നു പിസി ജോര്‍ജ് എംഎല്‍എ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
തെരഞ്ഞെടുപ്പ് വിജ്‌ഞാപനം പുറപ്പെടുവിക്കുന്നത് കോടതി സ്‌റ്റേ ചെയ്യണമെന്നും കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്‌ഥാനത്തെ ദുരന്തത്തിലേക്ക് തള്ളിവിടുമെന്നും പിസി ജോര്‍ജ് ഹരജിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് തെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്‌ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഹരജി ഹൈക്കോടതി തള്ളിയത്.
Read Also: ഐപിസിയും സിആർപിസിയും മാറ്റാനുള്ള തീരുമാനവുമായി കേന്ദ്രം