കൊച്ചി : കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് പിസി ജോര്‍ജ് എംഎല്‍എ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി വിധി പറയാനായി മാറ്റി വച്ചു. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് പ്രായോഗികമല്ല എന്നാണ് അദ്ദേഹം ഹരജിയില്‍ പറയുന്നത്. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ സജ്‌ജരാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ വ്യക്‌തമാക്കി.
കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ തിരഞ്ഞെടുപ്പ് നീട്ടണമെന്നും, തിരഞ്ഞെടുപ്പ് വിജ്‌ഞാപനം പുറപ്പെടുവിക്കുന്നത് കോടതി സ്‌റ്റേ ചെയ്യണമെന്നുമാണ് പിസി ജോര്‍ജ് ഹരജിയില്‍ ആവശ്യപ്പെട്ടത്. നിലവിലെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ അത് സംസ്‌ഥാനത്ത് വലിയ ദുരന്തമായിരിക്കും സൃഷ്‌ടിക്കുക എന്നും, ജനങ്ങളുടെ ജീവിതത്തിന് മേലുള്ള വെല്ലുവിളി ആയിരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്‌ഥാന പോലീസ് മേധാവിയും തിരഞ്ഞെടുപ്പ് കമ്മീഷനും കൂടിക്കാഴ്‌ച നടത്തി. പോലീസ് അസൗകര്യം പ്രകടിപ്പിച്ചില്ലെങ്കില്‍ ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. അല്ലാത്തപക്ഷം രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കും. സംസ്‌ഥാനത്തെ നിലവിലെ സ്‌ഥിഗതികള്‍ ചര്‍ച്ച ചെയ്‌തായിരിക്കും അന്തിമ തീരുമാനത്തില്‍ എത്തുക.
Read also : മുന്നോക്ക സംവരണം; എതിര്‍പ്പ് ശക്‌തമാക്കാന്‍ സമസ്‌ത, ജിഫ്രി തങ്ങള്‍ മുഖ്യമന്ത്രിയെ കാണും







































