മുന്നോക്ക സംവരണം; എതിര്‍പ്പ് ശക്‌തമാക്കാന്‍ സമസ്‌ത, ജിഫ്രി തങ്ങള്‍ മുഖ്യമന്ത്രിയെ കാണും

By Staff Reporter, Malabar News
malabar image_malabar news
ജിഫ്രി മുത്തുക്കോയ തങ്ങള്‍
Ajwa Travels

കോഴിക്കോട്: മുന്നോക്ക സംവരണത്തില്‍ സമസ്‌ത എതിര്‍പ്പ് ശക്‌തമാക്കാനൊരുങ്ങുന്നു. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കുന്നതില്‍ സമസ്‌തക്ക് എതിര്‍പ്പില്ലെങ്കിലും പിന്നോക്ക സംവരണത്തില്‍ നിന്ന് അപഹരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. തങ്ങളുടെ എതിര്‍പ്പ് അറിയിക്കാന്‍ മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പിന്നോക്കക്കാരുടെ സംവരണ അവകാശങ്ങള്‍ പലതും തടയപ്പെടുകയാണെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ചൂണ്ടിക്കാട്ടി. കോഴിക്കോട് സമസ്‌ത നടത്തുന്ന അവകാശ പ്രഖ്യാപനം ഉല്‍ഘാടനം ചെയ്‍ത ജിഫ്രി തങ്ങള്‍ പിന്നോക്ക സംവരണത്തില്‍ നിന്ന് അപഹരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സമസ്‌തയും പോഷക സംഘടനകളും സംവരണ അവകാശ സംരക്ഷണത്തിായി രംഗത്തിറങ്ങുമെന്നും വ്യക്‌തമാക്കി.

തുടര്‍ പരിപാടികള്‍ മുഖ്യമന്ത്രിയെ കണ്ട ശേഷം ആസൂത്രണം ചെയ്യുമെന്നും ജിഫ്രി തങ്ങള്‍ അറിയിച്ചു.

സമസ്‌തയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സവര്‍ണ്ണ സംവരണത്തില്‍ പ്രതിഷേധം ശക്‌തമാക്കാനായി സംവരണ സംരക്ഷക സമിതിയും രൂപീകരിച്ചിട്ടുണ്ട്. കോഴിക്കോട് സമസ്‌തയുടെ ഓഫീസില്‍ നടക്കുന്ന സംവരണ പ്രതിഷേധത്തില്‍ സമസ്‌തയുടെ പോഷക സംഘടനയുടെ പ്രതിനിധികളും പങ്കെടുക്കും. ഇതിന്റെ ഭാഗമായി 10 ലക്ഷം വീടുകള്‍ സന്ദര്‍ശിക്കാനും സമസ്‌ത തീരുമാനിച്ചിട്ടുണ്ട്.

Malabar News: തേയിലത്തോട്ടം സംരക്ഷിക്കണം; സിപിഐ(എം) പ്രക്ഷോഭത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE