തേയിലത്തോട്ടം സംരക്ഷിക്കണം; സിപിഐ(എം) പ്രക്ഷോഭത്തിലേക്ക്

By News Desk, Malabar News
Nilgiri Tea Plantation
Representational Image
Ajwa Travels

ഗൂഡല്ലൂർ: സർക്കാർ ഉടമസ്‌ഥതയിലുള്ള തേയിലത്തോട്ടം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ (എം) സമരത്തിനൊരുങ്ങുന്നു. നീലഗിരിയിലെ സർക്കാർ ഉടമസ്‌ഥതയിലുള്ള തേയിലത്തോട്ടം സംരക്ഷിക്കുക, അതിലെ ആറായിരത്തിൽ പരം തൊഴിലാളികളെ സഹായിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. തൊഴിലാളികളില്ലെന്ന കാരണത്താൽ ചേരമ്പാടി, ചേരാൻകോട്, പാണ്ടിയാർ ഡിവിഷനുകളിൽ നിന്നും വനംവകുപ്പിന് കൈമാറിയ 278 ഹെക്‌ടർ തേയിലത്തോട്ടം തിരിച്ച് പിടിച്ച് കൃഷി ആരംഭിക്കുക, തൊഴിലാളികളുടെ കാലപ്പഴക്കം ചെന്ന വീടുകൾ നന്നാക്കുക എന്നീ ആവശ്യങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്

Palakkad News: വാഹന പരിശോധന തടസപ്പെടുത്തി; പഞ്ചായത്തംഗമടക്കം 15 പേർക്കെതിരെ കേസ്

സിപിഐ (എം) ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. യോഗത്തിൽ കെ രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിഎ ഭാസ്‌കരൻ, ആർ ബദ്രി, എൻ വാസു, എ യോഹന്നാൻ, കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE