കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ സ്വർണം ഗ്രാമിന് 4,565 രൂപയും പവന് 36,520 രൂപയും രേഖപ്പെടുത്തി. തിങ്കളാഴ്ച മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്നാണ് നേരിയ തോതിൽ വർധിച്ചത്. ശനിയാഴ്ച പവന് 400 രൂപയുടെ കുറവുണ്ടായിരുന്നു.
Read also: അഭയ കേസ്; കോട്ടൂരിന്റെ ഹരജിയിൽ സിബിഐക്ക് നോട്ടീസ്







































