ഷിംല: ഹിമാചൽ പ്രദേശിൽ കുളുവിലെ മണികരനിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ആറുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്. ഒട്ടേറെപ്പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീഴുകയും ആളുകൾ അതിനിടയിൽ പെടുകയുമായിരുന്നു.
ഇന്ന് വൈകിട്ടാണ് അപകടം നടന്നത്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഈ മാസം ആദ്യം ഹിമാചൽ പ്രദേശിന്റെ പല ഭാഗങ്ങളിലും കനത്ത മഴയും മഞ്ഞു വീഴ്ചയും ജനജീവിതത്തെ ദുസ്സഹമാക്കിയിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് വിനോദയാത്രയ്ക്ക് പോയ മലയാളി സംഘവും കുടുങ്ങിയിരുന്നു.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ







































