കൽപ്പറ്റ: വീട്ടിൽ സൂക്ഷിച്ച മയക്കുമരുന്ന് ശേഖരം പിടികൂടി. കോട്ടപ്പടി കുന്നമംഗലം കുന്നിലെ പി അബ്ദുൽ കബീറിന്റെ വീട്ടിൽ നിന്നാണ് മയക്കുമരുന്നുകൾ പിടികൂടിയത്. ഇവിടെ വിൽപനയ്ക്കായി സൂക്ഷിച്ച ഗുളിക, ക്രിസ്റ്റ്യൽ രൂപത്തിലുള്ള മയക്കുമരുന്നുകൾ, 1,170 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ, ഹാഷിഷ് എന്നിവയാണ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട വീട് ഉടമസ്ഥനായ അബ്ദുൽ കബീർ (55), മകൻ പി അബ്ദുൽ സുഹൈൽ (29) എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഇവർ ഒളിവിലാണ്. ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജില്ലാ നാർകോട്ടിക് സെൽ ഡിവൈഎസ്പി വി രജികുമാറിന്റെ നിർദ്ദേശ പ്രകാരമാണ് പരിശോധന നടത്തിയത്.
പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി അന്വേഷണ സംഘം അറിയിച്ചു. ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും മേപ്പാടി എസ്ഐ വിപി സിറാജും സംഘവും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
Read Also: കൈവശ ഭൂമിയിൽ അന്യരെപോലെ ജീവിതം; കാരുണ്യം തേടി കട്ടിപ്പാറയിലെ 44 കുടുംബങ്ങൾ







































