പത്തനംതിട്ടയിൽ ടൂറിസം കേന്ദ്രങ്ങൾ പുനരാരംഭിക്കുന്നു; പ്രതീക്ഷയോടെ ടൂറിസം മേഖല

By Desk Reporter, Malabar News
eco tourism_2020 Aug 19
Representational Image
Ajwa Travels

പത്തനംതിട്ട: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നു. കോന്നി ഇക്കോ ടൂറിസം കേന്ദ്രം, അടവി കുട്ടവഞ്ചി സവാരി കേന്ദ്രം എന്നിവ ഇന്ന് മുതൽ നിയന്ത്രണങ്ങളോട് കൂടി തുറന്ന് പ്രവർത്തിക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. കോവിഡ് പ്രതിസന്ധി ആരംഭിച്ചതു മുതൽ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ പ്രവർത്തനം നിരോധിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ ഇളവ് വരുത്തുന്നത്. കർശന നിയന്ത്രണങ്ങളോടെ ഘട്ടം ഘട്ടമായി കേന്ദ്രങ്ങൾ തുറന്ന് കൊടുക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.

സംസ്ഥാനത്തെ വനമേഖലയിൽ പ്രവർത്തിക്കുന്ന 60 ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി താത്കാലികമായി നിർത്തിവെച്ചത്. ചീഫ് ലൈഫ് വാർഡൻ്റെ ഉത്തരവ് പ്രകാരമായിരുന്നു നടപടി. ഇവയുടെ ഒന്നാം ഘട്ട പ്രവർത്തനമാണ് നാളെ മുതൽ പുനരാരംഭിക്കുന്നത്.

ടൂറിസ്റ്റ് കേന്ദ്രങ്ങൾ കർശന നിയന്ത്രണത്തിലായിരിക്കും തുറന്നു പ്രവർത്തിക്കുക എന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മൂന്നാം ഘട്ട ലോക്ക്ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മുൻകരുതൽ നടപടികൾ ഉറപ്പു വരുത്തും.

വാഹന പാർക്കിങ് സ്ഥലം, ടിക്കറ്റ് കൗണ്ടർ, ഇക്കോ ഷോപ്പ്, ക്യാൻ്റീൻ, മ്യൂസിയം, താമസ സ്ഥലം എന്നിവിടങ്ങളിൽ എല്ലാം നിയന്ത്രണങ്ങൾ വരുത്തും. അകലം പാലിക്കൽ, അണു നശീകരണം നടത്തൽ, സാനിറ്റൈസർ, മാസ്‌ക് എന്നിവയുടെ ഉപയോഗം തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാകും കേന്ദ്രങ്ങൾ പ്രവർത്തിക്കുകയെന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE