ബെംഗളൂരു: ഹൊസ്‌കോട്ടയിൽ നിയന്ത്രണംവിട്ട കാർ മറ്റു വാഹനങ്ങളിലേക്ക് പാഞ്ഞുകയറി വൻ അപകടം. മലയാളി വിദ്യാർഥി ഉൾപ്പടെ ഏഴുപേർ മരിച്ചു. മരിച്ചവരിൽ ആറ് കാർ യാത്രക്കാരും ഒരു ബൈക്ക് യാത്രക്കാരനും ഉൾപ്പെടുന്നു.
കാറിൽ യാത്ര ചെയ്‌ത യെലഹങ്ക ആർവി കോളേജിലെ പിയു വിദ്യാർഥികളായ മലയാളിയായ അശ്വിൻ നായർ (17), അർഹാൻ ഷെരീഫ് (17), അയാൻ അലി (17), ഭരത് (18), ഏഥൻ ജോർജ് (17), ഫർഹാൻ (17), ബൈക്ക് യാത്രക്കാരൻ ഗഗൻ (26) എന്നിവരാണ് മരിച്ചത്.
സാറ്റലൈറ്റ് ടൗൺ റിങ് റോഡിൽ ഹൊസ്‌കോട്ടെ- ദൊബാസ്‌പേട്ട് ഇടനാഴിയിലെ സത്യാവാരയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. വിദ്യാർഥികൾ സഞ്ചരിച്ച കാർ മുന്നിൽ പോയ ബൈക്കിനെ ഇടിച്ചിട്ട ശേഷം ലോറിയുടെ പിന്നിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സർവീസ് റോഡിലേക്ക് മറിഞ്ഞുവീണ ലോറിയുടെ ആക്‌സിൽ ഉൾപ്പടെ തെറിച്ചുപോയി.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല







































